
Sai Womens College-Ananthapur
Pigs in the street
On the way to Anantapur from Banglore
A view in the streetമാനത്ത് നല്ല മഴക്കാറുണ്ട്. വീശി അടിക്കുന്ന കാറ്റിനു ശക്തി കൂടി വരികയാണ്. മുറ്റത്തെ ആര്യവേപ്പിന്‍ കൊമ്പുകള്‍ കാറ്റിനു ഒത്തു നൃത്തം ചെയ്യുക യാണെന്ന് തോന്നി. കാറ്റിന്റെ സൌന്ദര്യം പുര്നമായി ആസ്വതിക്കാനായി ഞാന്‍ വാതിലിനരികില്‍ ഒരു കസേരയിട്ട് ഇരിപ്പുറപ്പിച്ചു. മഴയത്ത് തുള്ളിച്ചാടി നടന്ന ആ പഴയ കുട്ടിക്കാലം ഓര്ത്തുപോയി - കുടയും ചൂടി സ്കൂളിലേക്ക് നടന്ന ആ പഴയ കാലം!
അവിടവിടെ ചാറ്റല്‍മഴ പെയ്യുന്നുണ്ട്. പെയ്യട്ടെ......! ഭൂമി നനായോന്നു തണുക്കട്ടെ...! ഇതു എന്റെ മാത്രം ആത്മഗതമല്ല ; മരിച്ച ഒരു ജന സമൂഹത്തിന്റെ മൊത്തം പ്രാര്‍ഥനയാണ്.
വിസാലമായി പരന്നു കിടക്കുന്ന ആന്തരപ്രദേശിന്റെ നല്ലൊരു സതമാനവും വെള്ളം കിട്ടാത്ത തരിശു ഭൂമിയാണ്. ബന്ഗ്ലൂരില്‍നിന്നു വരുമ്പോള്‍ കണ്ടതാണ് ; വിജനമായ തരിശു ഭൂമിയിലൂടെ നീണ്ടു കിടക്കുന്ന പാത. അവിടവിടെ കാണപ്പെടുന്ന മുള്ള്ചെടികള്‍ മാത്രം . ബസ്സ് അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും , പുറത്തുനിന്നു വീശുന്ന കാറ്റിനു അതിവരള്‍ച്ചയുടെ അത്യുശ്നമായിരുന്നു. റോഡരികില്‍ ഒറ്റപ്പെട്ടു കാണപ്പെടുന്ന ആര്യവേപ്പിന്‍ മരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ വിശാലമായ മരുപ്രധേസം .
ബസ് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചോളവും , നിലക്കടലയും, സൂര്യകാന്തിയും അവിടവിടെ കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും മഴയെ ആശ്രയിച്ചുകൊണ്ടുള്ള കൃഷി രീതി. പ്രകൃതീ ദേവിയുടെ ഭാവ ഭേദങ്ങള്‍ ഒരു കൂട്ടം കര്‍ഷകരുടെ ഭാവിയെ തുലനം ചെയ്യുന്നു. കൃഷി നാസം വന്നാല്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന കേരള കര്‍ഷകരുടെ പുതിയ കണ്ടുപിടുത്തം ,അഭ്യസ്ത വിദ്യരല്ലാത്ത ഇവര്ക്ക് അറിയില്ലെന്ന് തോന്നുന്നു; കര്ഷക ആത്മഹത്യകള്‍ അത്ര വ്യാപകമല്ല.
മഴയുടെ ശക്തി കൂടിയിരിക്കുന്നു. വെള്ളം റൂമിലേക്ക് അടിച്ച് കയറുന്നുണ്ട്. ഞാന്‍ കസേരയില്‍നിന്നെനീട്ടു. നല്ല മിന്നലുണ്ട്. വാതിലടച്ചു. ഇന്നിനി കിടന്നുറങ്ങാന്‍ നല്ല സുഖമായിരിക്കും. ഞാന്‍ സാവധാനം കൊതുക് വലയുടെ ഉള്ളിലേക്ക് നീങ്ങി.തെലുങ്ങിലുള്ള സംസാരവും നീട്ടി വിളികളും അവ്യക്തമായെങ്ങിലും അപ്പോഴും കേള്‍ക്കുന്നുണ്ടായിരുന്നു.
(I worked there for about one month ,and now I am working in Kerala for the same designation; ie Ayurveda doctor)

