അനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ആയുര്വേതതിലെക്കുള്ള പ്രവേസന കവാടം. ആതുരര്‍ക്ക് ഒരു ആശ്വാസ കേന്ദ്രവും!
ആയിരത്തി തോല്ലയിരതി തോന്നൂടി എട്ടിന്റെ അവസാനതിലന്‍ ഞാന്‍ ഇവിടെ എന്റെ ഉപരി പഠനത്തിന്‍ ചേര്‍ന്നത്. ഒരു പ്രോഫെസനാല്‍ കോളേജിന്റെ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങള്‍.
വിശാലമായ ക്യാമ്പസ് . വലിയ ഒരു പ്രവേസന കവാടം. വൃത്താകൃതിയിലുള്ള ആ പൂന്തോട്ടത്തിനു നടുവില്‍ സ്ഥാപകന്‍ പീ. എസ്. വാരിയരുടെ പ്രതിമ തല ഉയര്ത്തി നില്ക്കുന്നു. അതിന് പിന്നില്‍ കാണുന്ന രണ്ടു നില ബില്ടിങ്ങാന്‍ കോളേജ്.
വലതു വസതായി ചെറിയൊരു കാന്റീന്‍. നാടന്‍ മതിക്കരിയുടെ കൊതിയൂറും ഗന്ധം ഒഴുകി വരാറുള്ളത് ഇവിടെ നിന്നാന്‍.
ഇടതു വസത് വിശാലമായ ഔഷധ ഉദ്യാനം ആണ്. പലതരം ഔഷധ സസ്യങ്ങള്‍ ഇവിടെ പരിപാലിക്കപ്പെടുന്നു. പലപ്പോഴും, ശാസ്ത്ര കുതുകികളായ കോട്ടിട്ട ജീവികള്‍ ഇവിടെ അലഞ്ഞു നടക്കുന്നത് കാണാം. ആയുര്‍വേദ വിദ്യാര്തികലാന്‍. അവിടെ, ഓരോ മരത്തിന്റെയും ചുവട്ടില്‍ കുത്തി നാട്ടിയ ബോര്‍ഡുകളില്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു. പ്രസ്തുത സസ്യത്തിന്റെ പേരും, നാലും, കുടുംബവും,........അങ്ങനെ വിജ്ഞാന കാംക്ഷി ആയ ഒരാള്‍ക്ക് അറിയേണ്ടവ എല്ലാം.
ഇനി ഇടത്തോട്ട് ഉള്ള വഴിയിലൂടെ അല്പം മുന്നോട്ട്. വലതു വസതായി ചെറിയൊരു കൂടാരം കാണാം. മില്‍മാ ബൂത്ത്. കാഴ്ചയില്‍ ചെരിയതെങ്ങിലും ക്യാമ്പസിന്റെ ഹൃദയ തന്ത്രികളെ ഇത്രയധികം തൊട്ടറിഞ്ഞ മറ്റൊന്നുണ്ടാവില്ല. ഒരു അങ്ങതിന്‍ ബാല്യമുള്ളത് കോളേജ് ലൈബ്രരിക്കാന്‍. പക്ഷെ "നിസബ്ദത പാലിക്കുക" എണ്ണ വലിയ ബോര്‍ഡിലെ അന്ത്യ സാസനങ്ങള്‍ അതിനെ സ്വന്തം പ്രതാപത്തെ പുറത്തെടുക്കാന്‍ അനുവടിക്കുന്ന്ല്ലെന്നു വേണം പറയാന്‍. പല പ്രണയങ്ങളുടെയും തുടക്കതിനും , ഒടുക്കതിനും മൂക സാക്ഷിയായി ആ അത്തിമരം ഇന്നും അവിടെ ആ മില്‍മ ബൂത്തിനു മുന്നില്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്; നിറയെ കായ്കളുമായി.
കുറച്ചുകൂടെ മുന്നോട്ട് നടന്നാല്‍ മുന്നില്‍ കാനുന്നതന്‍ കോളേജ് ഹോസ്പിറ്റല്‍. ആതുരരായ ജനങ്ങളുടെ ആശ്വാസ കേന്ദ്രം. കയ്യില്‍ ബീ. പീ. അപ്പരടസും ,കീശയില്‍ സ്റെതസ്കൊപും, മനസ്സില്‍ അഥര്‍വ മന്ദ്രങ്ങലുമായി ഗുരുവിന്റെ പിറകെ ഉള്ള ഓട്ടം. വാതത്തിന്റെ അതി പ്രസരമോ, പിതത്തിന്റെ ആവരനമോ; അന്തം വിട്ടിരിക്കുന്ന രോഗിയുടെ മുട്ടിലും , മടക്കിലും ഓരോ തട്ട് ഓരോ മുട്ട് . രിഫ്ലാക്സിന്റെ അനടമി തേടിയുള്ള ജൈത്രയാത്ര!
വലതു വസത്ത് കാനുന്ന്തന്‍ വുമണ്സ് ഹോസ്റല്‍. ക്യാമ്പസിന്റെ മുത്തുകള്‍ എന്ന് സ്വയം വിസേഷിപ്പിക്കവുന്നവര്‍ -തരുണികള്‍- ഇവിടത്തെ അന്തേവാസികള്‍. ഈ സ്വപ്ന സൌധത്തില്‍ നിന്നിറങ്ങി വരുന്നവരെ ആകാംക്ഷയോടെ നോക്കി നില്‍ക്കനായിക്കൊന്ദ് എത്രയെത്ര കണ്ണുകള്‍! സുന്ദരമായ വൈകുന്നെരങ്ങല്ക് ദ്രിസ്യ വിസ്മയങ്ങലയിക്കൊന്ദ് ഹോസ്ടലിന്റെ മട്ടുപ്പാവില്‍ പുസ്തകങ്ങളുമായി ഉലാത്തുന്ന സ്ത്രീ രത്നങ്ങള്‍. അവര്‍ രോഗികളായി എത്തുന്ന ജനങ്ങളെ പേ വാര്ടുകളിലെക്ക് ആകര്‍ഷിക്കുന്നതായി തമാശ രൂപതിലെങ്ങിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ദ്രിശ്യങ്ങള്‍ ഏറ്റവും അടുത്ത് നിന്നു കാണാവുന്നത് പേ വാര്‍ഡില്‍ നിന്നാന്‍ എന്നത് തന്നെ കാരണം.
ഇനിയും മുന്നോട്ട് ; ഹോസ്പിടല്‍ ബില്ടിങ്ങുകളുടെ ഇടയിലൂടെ. മുന്നില്‍ ചുവന്ന ഒരു ബില്ടിന്ഗ് . മെന്‍സ് ഹോസ്റ്റല്‍. ചുരുക്കി എം. എച്ച്. എന്നറിയപ്പെടുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇതിനെ മെന്റല്‍ ഹോസ്പിടല്‍ എന്ന് വിളിക്കുന്നവരുന്ദ്. അവരെ കുറ്റപ്പെടുത്തുന്നില്ല. ഇരുട്ടിന്റെ മറവില്‍ കൂവലും ,ആര്പുവിളികളും ഉയരുന്നത് ഇവിടെനിന്നന്‍. ഈ എം. എച്ച്. ലെ ഒരു അന്ടെവാസി ആയിരുന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഞാനും- രക്ത്തിളപ്പിന്റെ സുഖമുള്ള ഓര്‍മ്മകള്‍!
അവിടെ ആ കാര്‍ പോര്ചിനരികില്‍ ചെറിയൊരു തിന്ന കാണാം. വിയര്‍പ്പിന്റെയും തൈലതിന്റെയും ഗന്ധമുള്ള മിനുങ്ങുന്ന തിന്ന. പുസ്തക പുഴുക്കള്‍ ആയ വിജ്ഞാന കാംക്ഷികല്ക് ഇവിടെ ചാരി ഇരുന്നു വായിക്കാം, അധ്വാന സീലരായ കായിക അഭ്യാസികള്ക്ക് ഇവിടെ വിശ്രമിച്ച് വിയര്‍പ്പകട്ടാം, അകത്തെ ചൂട് സഹിക്കാനാവാത്ത സുകുമാര പ്രക്രിതര്‍ക്ക് പകല്‍ കിടന്നുറങ്ങാം. അങ്ങനെ നോക്കിയാല്‍ ഹോസ്റ്റലിലെ മെസ്സ് ഹാള്‍ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലം .
നേരെ മുന്നില്‍ കാനുന്നതാന്‍ മെസ്സ് ഹാള്‍. അകത്തേക്ക് കയറി "നായരെ...." എന്ന് ഉറക്കെ ഒന്നു വിളിച്ചാല്‍ മതി, വെറ്റിലക്കര പുരണ്ട ചുവന്ന ചുണ്ടുകളുമായി വാര്ധക്യത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു മധ്യ വയസ്കനെ അവിടെ കാണാം. നിഷ്കളങ്ങമായ പുന്ചിരിയോടെ മുഖത്തെ വിയര്‍പ്പിന്‍ തുള്ളികള്‍ ഉടുമുണ്ടില്‍ തുടച്ചുകൊണ്ട് പുകമറയില്‍ നിന്നും പുറത്തേക്ക് വരുന്ന അപ്പുണ്ണി നായര്‍. ഞാന്‍ ഈ ഹോസ്റ്റല്‍ ചേരുമ്പോള്‍ തന്നെ ഇയാലന്‍ ഇവിടത്തെ കൂക്. പരീക്ഷ കാലമായാല്‍ നായര്‍ പതിവിലും നേരത്തെ എണീറ്റ് ചായയുണ്ടാക്കി തരും. ആ ചായ ആണ് അന്നത്തെ മുഴുവന്‍ ഉന്മേഷം. അങ്ങനെ എത്രയെത്ര പരീക്ഷാ കാലങ്ങള്‍...!
സ്വതവേ സാന്ത രൂപിയായ മെസ്സ് ഹാള്‍, ഭക്ഷണ സമയമാകുമ്പോള്‍ പക്ഷെ വളരെ ഊര്‍ജ്വസ്വാല ആകുന്നു. പിന്നെ ആകെ ബഹളമാനിവിടം. മില്‍മ ബൂത്തിലെ നിഗൂഡമായ കൂടിക്കാഴ്ചയുടെ ചുരുളുകള്‍ അഴിയുന്നത് ഇവിടെയാന്‍; ഉച്ചത്തിലുള്ള പരിഹാസങ്ങളായി, നാടന്‍ പാട്ടിന്റെ ഈരടികലായി. ക്യാമ്പസ് ചാരന്മാരുടെ നിത്യ സംഗമം!
ഇടതു വാസത്തെ ഇടനാഴികയിലൂടെ അല്പം മുന്നോട്ട് നടന്നാല്‍ ഇടതു വസത്തായി മൂന്നാമത്തെ റൂം. ഈ രൂമിന്‍ മുന്നില്‍ അല്‍പനേരം നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്ടുകൊന്ടെന്നാല്‍ ,ഈ രൂമിന്‍ എന്നെ കുറിച്ചും , എനിക്ക് റൂമിനെ കുറിച്ചും ഒരുപാടുണ്ട് പറയാന്‍. കാരണം ഇതായിരുന്നു എന്റെ റൂം.
വാതിലിന്‍ മുകളില്‍ വൈസാഖ്. പീ. ശശീന്ദ്രന്‍ എന്ന് എഴുതി വച്ചിരിക്കുന്നു. അതെ... ഞങ്ങളുടെ 'കരിങ്ങു' . വാതില്‍ അടച്ചിട്ടില്ല. അവന്‍ പുറത്ത് പോയതാണെന്ന് തോന്നുന്നു. അകത്ത്, വളരെ വൃത്തിയായി അടുക്കി വച്ച പുസ്തകങ്ങളും, വസ്ത്രങ്ങളും. അലമാരയില്‍ കത്തി നില്ക്കുന്ന എണ്ണ തിരിയുടെ പിന്നിലായി അനേകം ദൈവങ്ങള്‍. 'വൈശാഖ് ഇതൊരു പൂജാമുറി ആക്കിയോ!' സംസയിചെക്കാം. അവന്‍ പണ്ടേ ഒരു മഹാ ഭക്തനാന്‍. അവന്‍ ദര്സനം നടത്താത്ത പുണ്യ സ്ഥലങ്ങള്‍ ദക്ഷിണ ഇന്ത്യയില്‍ കുരവാന്‍. ജ്യോതിഷ രത്നത്തിന്റെ സ്ഥിരം വായനക്കാരന്‍.
അകത്തെ കട്ടിലില്‍ അല്‍പനേരം കിടന്നുകൊണ്ട് ആകാം ഇനി. ഈ കോളേജിലെ എന്റെ ജീവിതത്തിന്റെ നല്ലൊരു സതമാനവും ഞാന്‍ കഴിച്ചു കൂട്ടിയത് ഈ ചെറിയ സിന്കില്‍ രൂമിലാന്‍. പരാജയത്തിന്റെ കയ്പും ,വിജയത്തിന്റെ സന്തോഷവും ഞാന്‍ ഈ റൂമിലെ ഈകാന്തതയുമായാന്‍ പങ്കു വച്ചിരുന്നത്. ഇടക്കിടെ സന്ദര്സകരായി എത്തിയിരുന്ന സഹാപാധികള്‍! അവരോടോതുള്ള തമാസയില്‍ മടിമറന്ന ദിവസങ്ങള്‍.
അകലെ മറ്റൊരു റൂമില്‍ നിന്ന AR റഹ്മാന്‍ സംഗീതം ഒഴുകി വരുന്നു. ആരൊക്കെയോ പാട്ട് പ്രാക്ടീസ് ചെയ്യുകയാന്‍. അടുത്ത ആഴ്ച കോളേജ് ടെ ആണ്‍. കാലം എത്ര മാറിയിരിക്കുന്നു! പണ്ടൊക്കെ തലേ ദിവസം പ്രാക്ടീസ് ,അടുത്ത ദിവസം സ്റെജില്‍. രണ്ടോ മൂനോ റിഹേഴ്സല്‍ .'പ്രതിഭാ ശാളികലായ ഞങ്ങള്‍ക്ക് ' അത് മതിയായിരുന്നു. അങ്ങനെ എത്ര എത്ര ഗ്രൂപ്പ് സോങ്ങുകള്‍ പാടി, എത്ര എത്ര ധാന്സുകള്‍ കളിച്ചു! ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തീര്ത്തും ലജ്ജ തോന്നുന്നു. എന്തെല്ലാം കോമാളിത്തരങ്ങള്‍ . പക്ഷെ അന്ന് വളരെ സീരിയസായിരുന്നു. എല്ലാം അങ്ങനെ തന്നെ.
കോളേജ് മാഗസിന്‍ എടിട്ടരായിരുനു. പ്രസങ്ങിക്കെണ്ടാതുന്ദ്. സ്റെജ് ഫിയര്‍ മാറാനായി ആ പരിപാടിക്ക് മുന്പ് സംസ്കൃത കവിതാ പാരായണ മല്സരതിന്‍ കയറി. ചൊല്ലി മുഴുമിപ്പിച്ചതും ഞങ്ങളെ സംസ്കൃതം പഠിപ്പിച്ച ഷമീന മാടം അടുത്ത വിളിച്ച് ഉപതെസിച്ചതും ഞാന്‍ ഇന്നു വളരെ ജാള്യതയോടെ ഓര്‍ക്കുന്നു. എങ്ങിലും വെതിക്ക് പിന്നില്‍ ഞാന്‍ എന്നും ഒരു താരമായി തന്നെ സജീവമായിരുന്നു.
സമയം പോയതറിഞ്ഞില്ല. പുറത്ത്, പൂട്ടിട്ട കാലൊച്ചകള്‍. ആരൊക്കെയോ ഗ്രൌണ്ടില്‍ കളിയ്ക്കാന്‍ പോകുകയാന്‍. ക്രിക്കറ്റിനെ കുറിച്ചുള്ള ആധികാരികമായ നിര്‍വ്വചനങ്ങള്‍. പുതിയ സമവാക്യങ്ങളുടെ വെളിപ്പെടുത്തലുകള്‍. അവര്‍ നടന്നകന്നു; ഗ്രൌണ്ടിലേക്ക്. വിമന്‍സ് ഹോസ്ടലിന്റെ കിഴക്കേ വസതാണ് ഗ്രൌണ്ട്. വളരെ വിസാലം, സുന്ദരം. ഹോസ്ടലിന്റെ കിഴക്ക് വാസത്തെ ജനലുകള്‍ ഗ്രൌണ്ടിനു പോലും രോമന്ച്ച ദായകമാണ്. പ്രതീക്ഷയുടെ ഈ ജനലുകലാണ് ഗ്രൌണ്ടില്‍ അഭ്യാസികളുടെ ഊര്‍ജം. ഒളിഞ്ഞു നോക്കാന്‍ ഒരു ചുരിദാര്‍ എങ്ങിലും ഉണ്ടെങ്കില്‍ ഊര്‍ജം ഇരട്ടിയാകുകയായി. പിന്നെ ചാട്ടവും മലക്കം മരിച്ചിലും കളികളില്‍ നുഴഞ്ഞു കയറുകയായി. അങ്ങനെ എത്ര എത്ര വൈകുന്നേരങ്ങള്‍ കഴിഞ്ഞിരിക്കുന്നു..!
ആരോ വാതില്‍ തുറക്കുന്ന സബ്ദം. ഞാന്‍ ചിന്തയുടെ മടിത്തട്ടില്‍ നിന്നു ഉണര്‍ന്നു. മുന്നില്‍ വൈഷാഖ; "എപ്പ വന്ന? ". മനസ്സിന്‍ കുളിരേകുന്ന അന്വേഷണങ്ങള്‍. കുറെ നേരത്തെ കുസലം പറച്ചില്‍; കോളെജിനെ കുറിച്ചും , ഇക്സാമിനെ കുറിച്ചും, അങ്ങനെ അങ്ങനെ ......
ഞങ്ങള്‍ സാവധാനം പുറത്തേക്ക് നടന്നു. ക്യംപസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു വാചാലനാകുകയാന്‍ വൈശാക്. സമയം വല്ലാതെ വൈകിയിരിക്കുന്നു. സുഖ സീതോശ്നമായ സൂര്യ രശ്മികള്‍. അസ്തമയ സൂര്യന്റെ അരുണ കിരണങ്ങള്‍.
മില്‍മ ബൂതിന്‍ അടുത്തെത്തി. ആരവങ്ങലോഴിഞ്ഞ വേത്തി പോലെ നിസബ്ദമായി നില്ക്കുന്ന മില്‍മ ബൂത്ത്. ആളൊഴിഞ്ഞ ആ മരച്ചുവട്ടില്‍ അല്‍പ നേരം ഇരിക്കണമെന്ന് തോന്നി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി! മനസ്സില്‍ ഒരു പിടി നോസ്ടല്ജിയ വാരി വിതരിക്കൊന്ദ് തഴുകി നീങ്ങുന്ന കുളിര്‍മയുള്ള ഇളം തെന്നല്‍. ഭൂത കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകള്‍ അയവിരക്കിക്കൊന്ദ് അവിടെ ഇരിക്കുമ്പോഴും വൈശാക് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
No comments:
Post a Comment